
കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളത്തിലെ വിവിധ പ്രൊവിന്‍ സുകളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകള്‍ ഉള്‍കൊള്ളുന്ന മലബാര്‍ പ്രൊവിന്‍സ് 2025-2027 ലേക്കുള്ള കമ്മിറ്റിയെ കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുത്തത്.

സമ്മേളത്തിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗത്തിന് ഗ്ലോബല്‍ കമ്മറ്റി പത്തു ലക്ഷം രൂപ ധനസഹായം നല്‍കി.
ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മൂസ കോയ സ്വാഗതം പറഞ്ഞു. യോഗം ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്ലോബല്‍ പ്രഡിഡന്റ് ബേബി മാത്യൂ മുഖ്യപ്രഭാഷകനായിരുന്നു. ഇന്ത്യന്‍ റീജിയന്‍ പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ വി ശംസുദ്ധീന്‍ പ്രവാസി വിഷയം അവതരിപ്പിച്ചു.
ഗ്ലോബല്‍ ഉപദേശക സമിതി ചെയര്‍മാന്‍ വര്‍ഗീസ് പന്നക്കല്‍, ഇന്ത്യന്‍ റീജിയന്‍ ചെയര്‍മാന്‍ പി എച്ച് കുര്യന്‍, ഗ്ലോബല്‍ മീഡിയ ഫോറം സിക്രട്ടറി വി എസ് ബിജു കുമാര്‍, മുന്‍ ഗ്ലോബല്‍ ഭാരവാഹി ശിവന്‍ മഠത്തില്‍, ജനത് വര്‍ഗീസ്, യു എ ഇ അല്‍ ഐന്‍ പ്രൊവിന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ സിക്രട്ടറി സാം ജോസഫ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ ഗ്ലോബല്‍ വൈസ് പ്രഡിഡന്റ് ഡോ. നടക്കല്‍ ശശി സദസ്സിന് പരിചയപ്പെടുത്തി.
ഭാരവാഹികളായി സുബൈര്‍ പി ടി (ചെയര്‍മാന്‍), കെ അഷ്റഫ് (പ്രസിഡന്റ്), അഡ്വ. ശ്യാംജിത് ഭാസ്‌കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. അമീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാരായി മൊയ്തു കെ വി, കെ ടി കെ ബാബു, വൈസ് പ്രസിഡന്റുമാരായി ഡോ. വിനോദ് കുമാര്‍ ചെമ്മാട്ട്, ഫൈസല്‍ മൂസ കൊയിലാണ്ടി എന്നിവരേയും വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ്: സൂര്യ പ്രിയ, വുമണ്‍ കൗണ്‍സില്‍ സെക്രട്ടറി: നിഷ റോബിന്‍, യൂത്ത് കൗണ്‍സില്‍ പ്രസിഡണ്ട്: അമല്‍ ബി, യൂത്ത് കൗണ്‍സില്‍ ജനറല്‍ സിക്രട്ടറി: നിമ്മി ജൂലിയറ്റ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍: കെ വി ഷംസുദ്ദീന്‍, സാഹിത്യ വിഭാഗം:
ഇസ്മായില്‍ മേലടി, രക്ഷാധികാരികള്‍: മൂസകോയ, അഡ്വ. സുനില്‍ കുമാര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

