Connect with us

NEWS

യുവ ഇസ്‌ലാമിക പ്രഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു

Published

on


കല്‍പറ്റ: യുവ ഇസ്‌ലാമിക പ്രഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. ഗുല്‍സാറും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.

കെ എന്‍ എം മര്‍കസുദ്ദഅവ തിരൂരങ്ങാടി ശാഖ സെക്രട്ടറിയും മണ്ഡലം സമിതി അംഗവും കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനുമാണ് ഗുല്‍സാര്‍.

ചെമ്മാട് പതിനാറുങ്ങലില്‍ പ്രവര്‍ത്തിച്ച് വരുന്ന ഖുര്‍ആന്‍ പഠന ഗവേഷണ കേന്ദ്രമായ ക്യു ആര്‍ എഫിന്റെ സ്ഥാപകരില്‍ ഒരാളും ഡയറക്ടറുമാണ്. റമദാനില്‍ അല്‍ മനാര്‍ ഉംറ ബാച്ചിന്റെ അമീറായിരുന്ന ഗുല്‍സാല്‍ പെരുന്നാള്‍ ദിവസം രാത്രിയാണ് മടങ്ങിയെത്തിയത്.

ഗുല്‍സാറിന്റെ ഭാര്യയുള്‍പ്പെടെ കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരുക്കേറ്റു. മക്കളായ ലസിന്‍ (17), ലൈഫ (എട്ട്) എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവണ്‍മെന്റ് യു പി സ്‌കൂളിന് സമീപത്താണ് അപകടം സംഭവിച്ചത്. ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. രണ്ട് കാറുകളിലായി 12 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


error: Content is protected !!