

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴില്‍ രഹിതരായ 200ഓളം ആളുകള്‍ക്ക് യുവകലാ സാഹിതിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു.

സെകട്ടറി ജീമോന്‍, പ്രസിഡന്റ് അജിത്, വൈസ് പ്രസിഡന്റ് ഷാന്‍ പേഴുംമൂട്, രഘുനാഥ്, സല ലാലു, ബിനു ഇസ്മായില്‍, ഷാനവാസ് തറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
