എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കരിപ്പൂരിലേക്കുള്ള ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം: മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്

Web Desk
1 Min Read

കോഴിക്കോട്: സീസണ്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിവിധ ഗള്‍ഫ് സെക്ടറുകളില്‍ നിന്ന് കരിപ്പൂരിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മലബാര്‍ ചേംബര്‍ ഓഫ് ഓഫ് കോമേഴ്‌സ് അഭിപ്രായപ്പെട്ടു.

city exchange

സലാം എയര്‍ പോലുള്ള സ്വകാര്യ വിദേശ വിമാന കമ്പനികള്‍ പോലും പെരുന്നാള്‍ സീസണുകളില്‍ ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വന്‍ നിരക്കിളവ് പ്രഖ്യാപിക്കുമ്പോള്‍, ഗവണ്‍മെന്റ്ുമായി ബന്ധമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെ ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കരിപ്പൂരിലേക്ക് മാത്രം ഇളവ് നല്കാതിരിക്കുന്നത് ശരിയല്ല.

ഇപ്രാവശ്യത്തെ ഹജ്ജ് യാത്രാ നിരക്കിലും മറ്റു വിമാനത്താവളങ്ങളെക്കാള്‍ കൂടുതല്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് ഈടാക്കുന്നത്. ഇത് തികഞ്ഞ അവഗണനയാണെന്നും വര്‍ധിപ്പിച്ച നിരക്ക്
പിന്‍വലിച്ച് ഗള്‍ഫ് സെക്ടറിലേക്ക് കോഴിക്കോട് നിന്നും ഡിസ്‌കൗണ്ടോടു കൂടിയ നിരക്ക് പ്രഖ്യാപിക്കണമെന്നും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം എ മെഹ്ബൂബും സെക്രട്ടറി കെ അരുണ്‍കുമാറും ആവശ്യപ്പെട്ടു.

കൂടാതെ നേരെത്ത തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഗള്‍ഫ് സെക്ടറിലേക്കുള്ള അനേകം സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നും വെട്ടിക്കുറക്കുറച്ചത് പുന:സ്ഥാപിക്കണമെന്നും
ഇക്കാര്യങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ബന്ധപ്പെട്ട ഭരണാധികാരികളും ജനപ്രതിനിധികളും തയ്യാറാവണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!