കൊച്ചിയില്‍ ഫ്‌ളൈനാസ് പ്രവര്‍ത്തനമാരംഭിച്ചു; കൊച്ചി- റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍ തുടങ്ങും

Web Desk
1 Min Read

കൊച്ചി: സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടുമുതല്‍ കൊച്ചിയില്‍നിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്.

city exchange

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തുക. എക്‌സ് വൈ 399, എക്‌സ് വൈ 400 എന്നിവയാണ് ഫ്ൈളറ്റ് നമ്പറുകള്‍. 174 സീറ്റുകളുള്ള എയര്‍ബസ് എ320 വിമാനമാണ് സര്‍വീസിനെത്തുന്നത്.

കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടും. റിയാദില്‍നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, സൗദിയ എന്നീ വിമാനക്കമ്പനികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!