

ദോഹ: 2021ന്റെ മൂന്നാം പാദത്തില്‍ ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച 2.6 ശതമാനം വളര്‍ച്ച നേടിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ച നാല് ശതമാനമാണ് വളര്‍ച്ച നേടിയതെന്ന് ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റി അറിയിച്ചു.

താമസ- ഭക്ഷ്യ മേഖല സേവന രംഗത്താണ് വന്‍ വാര്‍ഷിക കുതിച്ചു ചാട്ടം വ്യക്തമായത്. ഈ രംഗത്ത് 29.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് കോവിഡ് ബാധയില്‍ നിന്നും മേഖല മുക്തമാകുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്.
ഗതാഗത സംഭരണ രംഗമാണ് ഇതിന് തൊട്ടുപിന്നിലുള്ളത്. ഈ മേഖല 29.7 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിച്ചത്. ഉത്പാദന മേഖല 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

