ഈ വര്‍ഷം ആദ്യ പാദത്തില്‍ കണ്ടെത്തിയത് 4243 ലംഘനങ്ങള്‍; മന്ത്രാലയം 31 ഭക്ഷ്യകേന്ദ്രങ്ങള്‍ അടപ്പിച്ചു

Web Desk
0 Min Read

ദോഹ: ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ മുന്‍സിപാലിറ്റി മന്ത്രാലയം പുറത്തുവിട്ടു. ഈ കാലയളവില്‍ മന്ത്രാലയം 31 ഭക്ഷ്യകേന്ദ്രങ്ങളാണ് അടപ്പിച്ചത്. അതോടൊപ്പം 4243 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

city exchange

ആരോഗ്യ പരിശോധനകള്‍ 95621 എണ്ണവും സാങ്കേതിക പരിശോധനകള്‍ 27055 എണ്ണവും നിര്‍വഹിച്ചതിനോടൊപ്പം 26281 ജനറല്‍ പരിശോധനകളും ഈ കാലയളവില്‍ മന്ത്രാലയം പൂര്‍ത്തിയാക്കി.

ഈ കാലയളവില്‍ 4609 ഉപഭോക്തൃ സേവന അപേക്ഷകളാണ് നിര്‍വഹിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!