ജിയോസിന്‍ക്രണസ് ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ഇമേജിങ് ഉപഗ്രഹം വിക്ഷേപിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: ജിയോസിന്‍ക്രണസ് ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യയുടെ ആദ്യ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐ എസ് ആര്‍ ഒ ഉപഗ്രഹം വിക്ഷേപിച്ചത്.

city exchange

2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 മൂന്ന് ഘട്ടങ്ങളുള്ള ജി എസ് എല്‍ വി-എഫ്17 റോക്കറ്റിലാണ് വിക്ഷേപിച്ചത്.

വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഏകദേശം 18 മിനിറ്റിന് ശേഷം റോക്കറ്റ് ഉപഗ്രഹത്തെ സബ്-ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങള്‍ നിരീക്ഷിക്കുകയാണ് ഇഒഎസ്-05ന്റെ പ്രധാന ദൗത്യം. വിദൂര അതിര്‍ത്തി പ്രദേശങ്ങള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍, ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍, വിവിധ പാരിസ്ഥിതിക സംഭവങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും ഉപഗ്രഹം ഉപയോഗിക്കും.

- Advertisement -
Ad image

ദുര്‍ഗമമായ അതിര്‍ത്തി മേഖലകളിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടും.

ജിയോസിന്‍ക്രണസ് ഭ്രമണപഥത്തില്‍നിന്നുള്ള നിരീക്ഷണ ശേഷിയിലൂടെ രാജ്യത്തിന്റെ ഭൗമനിരീക്ഷണ സംവിധാനത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് ഇഒഎസ്-05ന്റെ വിക്ഷേപണം. പ്രതിരോധം, ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിലും ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!