
മനാമ: ബഹ്റൈന്‍- ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. റിഫാ പാലസില്‍ ഇന്ത്യയുടെ ബഹ്റൈനിലെ സ്ഥാനമൊഴിയുന്ന അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലവും തന്ത്രപ്രധാനവുമായ ബന്ധം വിവിധ മേഖലകളിലെ സഹകരണത്തിലൂടെയും നിരന്തരമായ ഇടപെടലുകളിലൂടെയും കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.

ബഹ്റൈനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധവും ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന നിര്‍ണായക സംഭാവനകളും രാജ്യത്തിന്റെ വികസനത്തില്‍ അവര്‍ വഹിക്കുന്ന പ്രധാന പങ്കും കിരീടാവകാശി പ്രത്യേകം എടുത്തുപറഞ്ഞു.
പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

