സി കെ അക്ബര്‍ സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

Web Desk
1 Min Read

കല്‍പകഞ്ചേരി: കല്‍പകഞ്ചേരി അതിരുമട കോണ്‍ഗ്രസ് കമ്മിറ്റി സി കെ അക്ബര്‍ സ്മാരക അവാര്‍ഡ് മികച്ച വിജയം നേടിയ വിദ്യാര്‍ഥിനികള്‍ക്ക് സമ്മാനിച്ചു.

city exchange

കടിയാപുറം ബാപുട്ടിക്കയുടെ യൂനസിന്റ മകള്‍ നഹ്ന ബിന്‍ത്, വട്ടപറമ്പില്‍ നൗഷാദിന്റെ മകള്‍ ഫാത്തിമ മിന്‍ഹ എന്നിവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ കൈമാറി. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നെല്ലിക്കുന്ന്, ഡി സി സി അംഗം കോട്ടയില്‍ കുഞ്ഞമ്മു, യു ഡി എഫ് ചെയര്‍മാന്‍ കെ രായിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സമീറ, ആറാം വാര്‍ഡ് അംഗം ആയിശുമ്മു പറക്കുണ്ടില്‍, മുജീബ് കള്ളിയത്, എം ടി സുബൈര്‍, റഷീദ് കുരിക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!