1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍ പ്രൊമോഷന് തുടക്കം കുറിച്ച് സഫാരി

Web Desk
1 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ (ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍) പ്രൊമോഷന് തുടക്കമായി. അബുഹമൂറിലെ സഫാരി മാളില്‍ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, മുഹമ്മദ് ഹമദ് സൂഫാന്‍ അല്‍ അഹ്ബാബി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സഫാരി മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

city exchange

വൈവിധ്യമാര്‍ന്നതും കൗതുകമുണര്‍ത്തുന്നതുമായ പ്രൊമോഷനാണ് 1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ അഥവാ ട്രാവന്‍കൂര്‍ ഫുഡ് ഫെസ്റ്റിവല്‍. നാടന്‍ വിഭവങ്ങളുടെ മേളം തന്നെ ഒരുക്കി ഭക്ഷണ പ്രിയരുടെ മനം കവരും വിധമാണ് ഈ പ്രമോഷന്‍ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ ഉപഭോക്താക്കളെ 1980 കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും വിധമുള്ള രംഗസജ്ജീകരണങ്ങളും ജീവനക്കാര്‍ക്കായി പ്രത്യേകം 1980 കാലഘട്ടത്തിലെ വസ്ത്രധാരണം തയ്യാറാക്കിയതും ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അധോലോക കോഴി, അങ്ങാടി കിഴി, ചാകര കൂട്ട്, കണവ പൊരിച്ചത്, ഇടിമുഴക്കം ആട്ടിന്‍ കറി, വിഴിഞ്ഞം ചിക്കന്‍ ഫ്രൈ, തെക്കന്‍ കോഴി ബിരിയാണി, കിള്ളിപ്പാലം കോഴി പൊരിച്ചത്, കോഴി കരള്‍ വരട്ടിയത്, കിന്നാരം മീന്‍ ചുട്ടത് തുടങ്ങി നിരവധി ഗൃഹാതുരത്തം നിറഞ്ഞ കൊതിയൂറും വിഭവങ്ങളാണ് സഫാരി ബേക്കറി ആന്റ് ഹോട്ട്് ഫുഡ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ നിരവധി വിവിധ കോമ്പോ വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!