സംസ്‌കൃതി ഖത്തര്‍ ഓണോത്സവം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ ‘ഓണോത്സവം 2026’ ശ്രദ്ധേയമായി. അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്‌കൂളിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ആഘോഷ പരിപാടികളോടനുബന്ധമായി നടന്ന സാംസ്‌കാരിക സമ്മേളനം ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

city exchange

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ജയരാജ് വാര്യര്‍ കലാപരിപാടികളുടെ അവതാരകനായിരുന്നു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിന്‍ കുമാര്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, കേരള പ്രവാസി ക്ഷേമനിധി മുന്‍ ഡയറക്ടര്‍ ഇ എം സുധീര്‍, വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദോഹയിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ ആഘോഷ ചടങ്ങുകളില്‍ സംബന്ധിച്ചു.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ യൂസഫ് പോവില്‍ നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image

സംസ്‌കൃതി കുടുബാംഗവും സ്റ്റാര്‍ സിംഗര്‍ വിജയിയുമായ യുവഗായിക ശിവപ്രിയ സുരേഷിനെ ചടങ്ങില്‍ സംസ്‌കൃതി ഉപഹാരം എ എന്‍ ഷംസീര്‍ കൈമാറി. പുഴയില്‍പ്പെട്ട ആളിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയ സംസ്‌കൃതി അംഗം പ്രജീഷ് നിടുംകുനിയെം ചടങ്ങില്‍ എ എന്‍ ഷംസീര്‍ ആദരിച്ചു.

കേരളീയ സാംസ്‌കാരിക തനിമകള്‍ നിറഞ്ഞ വൈവിധ്യങ്ങളായ കലാകായിക മത്സരങ്ങളാണ് ആഘോഷങ്ങളുടെ ഭാഗമായി നടന്നത്. ഓണപ്പൂക്കളവും മാവേലിവരവ്, തിരുവാതിര, സംഘനൃത്തങ്ങള്‍,
കനല്‍ മേളത്തിന്റെ പാഞ്ചാരിമേളം, മംഗലംകളി, രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്ത മെഗാഓണസദ്യ എന്നിവ നടത്തി.

സംഗീത പ്രതിഭകളായിരുന്ന എസ് ജാനകി, എസ് പി ബി എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്ജലി അര്‍പ്പിച്ച സംഗീത വിരുന്നില്‍ പ്രവാസ ലോകത്തെ പ്രമുഖ ഗായകര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!