സൊമാലിയയ്ക്ക് ഖത്തറിന്റെ ഉറച്ച പിന്തുണ ആവര്‍ത്തിച്ച് അല്‍ ഖുലൈഫി

Web Desk
0 Min Read

ന്യൂയോര്‍ക്ക്: സൊമാലിയയിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കിയെ ആതിഥേയത്വം വഹിച്ച് നടത്തിയ ഉന്നതതല യോഗത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു യോഗം.

city exchange

സൊമാലിയന്‍ ഫെഡറല്‍ റിപ്പബ്ലിക്കിനും രാജ്യത്തെ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ഖത്തറിന്റെ ഉറച്ച പിന്തുണ തുടരുമെന്ന് അല്‍ ഖുലൈഫി വ്യക്തമാക്കി. സൊമാലിയയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പരമാധികാരം, ഐക്യം, ഭൗമിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!