മന്ത്രിക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ജെ ജനീഷിനെതിരെ കണ്ണൂരില്‍ സി പി എം, ഡി വൈ എഫ് ഐ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ആലുവ യുത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു.

city exchange

പ്രതിഷേധ പ്രകടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് എ എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ മുഖ്യപ്രഭാഷണം നടത്തി.

കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ ആമീന്‍ അഷറഫ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണി ക്രിസ്റ്റഫര്‍, യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ കോഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, അനൂപ് ശിവശക്തി, അസര്‍ മല്ലിശ്ശേരി, അഷല്‍ ചൂര്‍ണിക്കര, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ബേസില്‍ ജോജി, ഷൈമോന്‍, അനൂപ് ആഗസ്റ്റിന്‍, സനൂപ് കുട്ടോത്ത്, ഉബൈദ് വടക്കുമ്പുറം, അല്‍ഫിന്‍ രാജന്‍, മുഹ്‌സിന ടി എം, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ നിജാസ്, ഷഫീക് എടത്തല, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം എ ഹാരിസ്, സെക്രട്ടറി എം എ കെ നജീബ്, ദേവന്‍, അനീഷ് ചേനക്കര, ദേവന്‍, ത്വയ്യിബ്, റിയാസ്, കെ എസ് യു നേതാക്കന്മാരായ സുഹൈല്‍, ഫഹദ്, ബിലാല്‍, റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!