നിറച്ചാര്‍ത്ത് 2026: ഫോര്‍ട്ട് കൊച്ചിയില്‍ ജലച്ചായ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ജലച്ചായ ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ ‘നിറച്ചാര്‍ത്ത്’ പരമ്പരയിലെ രണ്ടാമത്തെ ചിത്രപ്രദര്‍ശനം ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ അഞ്ചുവരെ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.

city exchange

ജലച്ചായ മാധ്യമത്തോടുള്ള താത്പര്യവും കലാപരമായ പരീക്ഷണങ്ങളോടുള്ള ആഭിമുഖ്യവും പങ്കുവയ്ക്കുന്ന ചിത്രകാരന്മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും സ്വയം പഠിച്ച ജലച്ചായ ചിത്രകാരന്മാരാണ്.

അഞ്ജലി ഗോപാല്‍, അനുപമ രാജീവ്, ആശ നായര്‍, ബെന്നി ദേവസ്സി, ഗീത മേരി എലിസബത്ത്, ഹെലന്‍ ജോര്‍ജ്, ജയകൃഷ്ണന്‍ എം, മോഹന്‍രാജ് കെ, നന്ദാദേവി വൈ, പ്രശാന്ത് കെ പി, രമണി മാത്യു, സഞ്ജു ബി, ഷീല കൊച്ചൗസേപ്പ്, സുധി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

‘ സൗഹൃദം, സര്‍ഗാത്മകത, പഠനം, ജലച്ചായ ചിത്രകലയോടുള്ള കൂട്ടായ അഭിനിവേശം എന്നിവയുടെ ആഘോഷം കൂടിയാണ് പ്രദര്‍ശനം. വ്യത്യസ്ത കലാകാരന്മാരുടെ സൃഷ്ടികളെ ഒരുമിച്ച് അവതരിപ്പിക്കുന്ന പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമൊരുക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!