എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ സാങ്കേതിക തകരാര്‍; യു എസില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Web Desk
1 Min Read

വാഷിംഗ്ടണ്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാെത്തില്‍ വന്‍ സാങ്കേതിക തകരാര്‍. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവച്ചു. മിക്കവാറും എല്ലാ വിമാനങ്ങളുടെയും പുറപ്പെടല്‍ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

city exchange

ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും തകരാറുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൈബര്‍ ആക്രമണമോ മറ്റ് അട്ടിമറി പ്രവര്‍ത്തനങ്ങളോ മൂലമാണ് ഈ തകരാര്‍ സംഭവിച്ചതെന്നതിന് യാതൊരു സൂചനകളുമില്ലെന്നും ഒന്നിലധികം യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്കിലും സാഹചര്യങ്ങളെക്കുറിച്ചുള്ള നിലവിലെ വിലയിരുത്തലുകളില്‍ മാറ്റമുണ്ടായേക്കാമെന്നും എല്ലാവരും മുന്നറിയിപ്പ് നല്‍കി.

വൈകുന്നേരത്തോടെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പടര്‍ന്നതോടെ യാത്രക്കാര്‍ എയര്‍ലൈന്‍, വിമാനത്താവള ജീവനക്കാരോട് വിശദീകരണം തേടി. നൂറുകണക്കിന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും അതിലേറെ വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഹോണോലുലു, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ നിന്ന് ഏഷ്യയിലേക്കുള്ള ചില അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസുകള്‍ പതിവുപോലെ നടന്നു.

- Advertisement -
Ad image

എല്ലാ എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും ബാധിച്ച ആശയവിനിമയ തകരാറാണ് ഇതിന് പിന്നിലെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
എഫ് എ എ സാങ്കേതിക വിദഗ്ധര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കാര്യങ്ങള്‍ അറിയിക്കുന്നതായിരിക്കുമെന്നും അസാധാരണമായ സാഹചര്യങ്ങളും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തി എല്ലാ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഏജന്‍സി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Share This Article
Leave a Comment
error: Content is protected !!