സംസ്ഥാനതല ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് അശോക വേള്‍ഡ് സ്‌കൂള്‍

Web Desk
1 Min Read

കൊച്ചി: എളമക്കരയിലെ അശോക വേള്‍ഡ് സ്‌കൂളില്‍ വൈഐ തളിര്‍ പദ്ധതിയായ ‘തൂഫാന്‍- ലഹരിക്കെതിരെ യുവത’ എന്ന പേരില്‍ സംസ്ഥാനതല ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. ടി ജെ വിനോദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈഐ തളിര്‍ ചെയര്‍ ആരതി വര്‍മ, സ്‌കൂള്‍ സി ഇ ഒ ആദര്‍ശ് കാവുങ്കല്‍, പ്രിന്‍സിപ്പല്‍ ആനി സൂസന്‍ ചെറിയാന്‍, ഡയറക്ടര്‍ അഥീന മറിയം സൈമണ്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

city exchange

വിദ്യാര്‍ഥികളുടെ ലഹരിവിരുദ്ധ ബോധവത്കരണ നൃത്തം, സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതിജ്ഞകളുടെ വിഡിയോ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി. വിവിധ സ്‌കൂളുകളില്‍ നിന്നായി 15,000 വിദ്യാര്‍ഥികള്‍ ആദ്യദിനം തന്നെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ക്യാമ്പെയ്ന്‍ നയിക്കുന്ന വിദ്യാര്‍ഥി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ലഹരിവിരുദ്ധ ബാഡ്ജുകള്‍ സമ്മാനിച്ചു. ചടങ്ങില്‍ അതിഥികളും അധ്യാപകരും വിദ്യാര്‍ഥികളും കൊറിയന്‍ ഹാര്‍ട്ട് ചിഹ്നം കാട്ടി ലഹരിമുക്ത സമൂഹത്തിനായി പ്രതിജ്ഞ പുതുക്കി. ‘ലഹരിയോട് നോ പറയൂ’ എന്ന ഒപ്പുചുമരും അനാവരണം ചെയ്തു.

വൈഐ തളിര്‍ ചെയര്‍ ആരതി വര്‍മയുടെ നേതൃത്വത്തില്‍ അശോക വേള്‍ഡ് സ്‌കൂളിലെ വൈഐ തളിര്‍ വിദ്യാര്‍ഥി ചെയര്‍ പ്രതിനിധികളായ ആദിത് മുരളി, നഹ്ദ എന്‍ പി, ഏബല്‍ ബെന്നി, ആത്മിക അഭിനന്ദ്, അയ്റ, പരിഷി ഗുപ്ത, ബെന്‍ തോമസ്, മുഹമ്മദ് വസീം എന്നിവരാണ് പ്രചാരണ പരിപാടിയുടെ മുന്‍നിരയിലുള്ളത്. സംസ്‌കാര സ്‌കൂള്‍, ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍, ദി വാര്‍വിന്‍ സ്‌കൂള്‍ (വൈക്കം), കോട്ടയം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്യാമ്പെയ്ന്റെ ആദ്യഘട്ടത്തില്‍ പങ്കാളികളായി.

2027 മാര്‍ച്ചോടെ സംസ്ഥാനത്തെ 10,000 സ്‌കൂളുകളിലും കോളജുകളിലുമായി രണ്ട് ലക്ഷം വിദ്യാര്‍ഥികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അശോക വേള്‍ഡ് സ്‌കൂള്‍ സിഇഒ ആദര്‍ശ് കാവുങ്കല്‍ പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!