ഖത്തര്‍ ഉപപ്രധാനമന്ത്രിയും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയും കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനിയും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ചാള്‍സ് ബ്രാഡ്‌ഫോര്‍ഡ് കൂപ്പറും കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കൂപ്പറിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ഒപ്പമായിരുന്നു കൂടിക്കാഴ്ച.

city exchange

ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഈ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുനേതാക്കളും വിലയിരുത്തി.

ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!