ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ച് സി ഐ സി ഖത്തര്‍ പ്രതിനിധി സംഘം

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി പുതുതായി ചുമതലയേറ്റ ഡോ. കെ ശ്രീകര്‍ റെഡ്ഡിയെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ഖത്തര്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

city exchange

സി ഐ സി സംഘടിപ്പിച്ച ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അംബാസഡറുടെ സാന്നിധ്യത്തിന് പ്രതിനിധി സംഘം നന്ദി അറിയിച്ചു. പുതിയ ഔദ്യോഗിക ചുമതലയിലേക്ക് ആശംസകള്‍ നേര്‍ന്ന സംഘം ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായുള്ള സഹകരണവും പൊതുസേവന രംഗത്തെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചുള്ള സൗഹൃദ സംഭാഷണവും നടത്തി.

സി ഐ സി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ, വൈസ് പ്രസിഡന്റ് കെ ടി മുബാറക്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ സി അബ്ദുല്‍ ലത്തീഫ്, സുഹൈല്‍ ശാന്തപുരം, നൗഫല്‍ പാലേരി എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!