ഖത്തര്‍ അമീറിന്റെ തത്സമയ ചിത്രരചന: ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ’യില്‍ ഇര്‍ഷാദ് ഇസ്മാഈലിന് കൈയടി

Web Desk
1 Min Read

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയവും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ഖത്തറും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ 2026’-ല്‍ ഖത്തര്‍ അമീറിന്റെ ചിത്രം തത്സമയം വരച്ച് യൂത്ത് ഫോറം പ്രവര്‍ത്തകന്‍ ഇര്‍ഷാദ് ഇസ്മാഈല്‍ ശ്രദ്ധേയനായി.

city exchange

ദോഹയിലെ ബൈത്ത് അല്‍ സുലൈത്തിയിലായിരുന്നു പരിപാടി. സെലിബ്രേറ്റിംഗ് ഇന്ത്യാസ് റിച്ച കള്‍ച്ചറല്‍ ഹെറിട്ടേജ് എന്ന പ്രമേയത്തില്‍ നടന്ന സംഗമത്തില്‍ വേദിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അമീറിന്റെ ചിത്രം മനോഹരമായി പൂര്‍ത്തിയാക്കിയ ഇര്‍ഷാദിന്റെ കലാപ്രകടനം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍, സംഗീത- നൃത്ത പരിപാടികള്‍, കലാ- ഫോട്ടോഗ്രഫി- കരകൗശല പ്രദര്‍ശനങ്ങള്‍, വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷ്യമേള എന്നിവയും ആഘോഷത്തിന് മിഴിവേകി.

വുമണ്‍ ഇന്ത്യ ഖത്തര്‍, യൂത്ത് ഫോറം, സ്റ്റുഡന്റ്‌സ് ഇന്ത്യ, ഗേള്‍സ് ഇന്ത്യ ഖത്തര്‍, മലര്‍വാടി, തനിമ ഖത്തര്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

- Advertisement -
Ad image

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം ഖത്തറിലെ ബഹുസ്വര സമൂഹത്തിന് പരിചയപ്പെടുത്തുന്ന മികച്ച വേദിയായി സംഗമം മാറി. മലപ്പുറം പൊന്നാനി സ്വദേശിയായ ഇര്‍ഷാദ് ദോഹയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറാണ്.

Share This Article
Leave a Comment
error: Content is protected !!