

പയ്യന്നൂര്‍: രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച തടയാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം പി.
രാമന്തളി മണ്ഡലം കോണ്‍ഗ്രസ്സ് കണ്വെന്ഷന് പാലക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്ഗ്രസ്സിന്സംഭവിച്ച ക്ഷീണമാണ് വര്‍ഗ്ഗീയ കക്ഷികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത്. കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ് രാജ്യത്തെ ഇടതുപക്ഷ കക്ഷികളെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. മോദിയുടെ ഭരണം ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി. കോണ്‍ഗ്രസ്സ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതുകൊണ്ട് കോണ്‍ഗ്രസ്സ് തകര്‍ന്നുവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ്സ് ശക്തിയാര്‍ജിച്ച് തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയോട് പ്രതിബദ്ധതയും കൂറും വിധേയത്വവും പുലര്‍ത്തുന്ന തലമുറയെ കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി വി ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി സി നാരായണന്, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം അഡ്വ. ഡി കെ ഗോപിനാഥ്, നേതാക്കളായ പി വി സുരേന്ദ്രന്, എ രൂപേഷ്, മുട്ടില്‍ സുധാകരന്, ടി കരുണാകരന്, കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള അവാര്‍ഡ് നേടിയ ഒ വിമലയെ ചടങ്ങില്‍ ആദരിച്ചു.

