മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍; ആദ്യ മുന്നറിയിപ്പ് നല്കി

Web Desk
0 Min Read

കൊച്ചി: കടുത്ത മഴയെ തുടര്‍ന്നുണ്ടായ നീരൊഴുക്കില്‍ മുല്ലപ്പെരിയാര്‍ ഡാം ജലനിരക്ക് 136 അടിയിലെത്തി. പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫിസര്‍ ആദ്യ മുന്നറിയിപ്പ് പുറത്തിറക്കി. ഒക്ടോബര്‍ 23ന് വൈകിട്ട് ആറു മണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.
എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് മുല്ലപ്പെരിയാര്‍ ഡാം ജലനിരപ്പ് 136 അടിയിലെത്തിയ വിവരം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

city exchange

തമിഴ്‌നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്കിയത്. രണ്ടാം മുന്നറിയിപ്പ് 138 അടിയിലും ആദ്യ ജാഗ്രതാ നിര്‍ദ്ദേശം 140 അടിയിലും തമിഴ്‌നാട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ് 142 അടിയാണ്.

Share This Article
Leave a Comment
error: Content is protected !!