കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്

Web Desk
2 Min Read

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

city exchange

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 74,735 കോവിഡ് കേസുകളില്‍ 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

- Advertisement -
Ad image

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിം കോടതി വിധി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂര്‍ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂര്‍ 414, കാസര്‍ഗോഡ് 135 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,17,785 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Share This Article
Leave a Comment
error: Content is protected !!