സമീര്‍ വാങ്കഡെ കുരുക്കിലേക്ക്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്‍ സി ബി

Web Desk
1 Min Read

മുംബൈ: ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

city exchange

ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട ആഡംബരക്കപ്പല്‍ ലഹരി വിരുന്ന് കേസിലെ സാക്ഷികളിലൊരാള്‍ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ എന്‍ സി ബി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍ സി ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് സമീര്‍ വാംഖഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്‍ സി ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍ സി ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാന്‍ കേസിലെ സാക്ഷിയായ കെ പി ഗോസാവിയും എന്‍ സി ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം ആവശ്യപ്പെട്ടു എന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -
Ad image

എന്നാല്‍ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെല്ലാം സമീര്‍ വാംഖഡെയും എന്‍ സി ബി ഉദ്യോഗസ്ഥരും നിഷേധിച്ചിരുന്നു. തുടര്‍ന്ന് സമീര്‍ വാങ്കഡെ മുംബൈ സെഷന്‍സ് കോടതിയിയെ സമീപിച്ചിരുന്നു.

കേസ് അന്വേഷണത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാനും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയാനും കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. മുംബൈ പൊലീസ് മേധാവിക്കും വാംഖഡെ കത്തയച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!