കേന്ദ്രത്തിന് തിരിച്ചടി; പെഗാസസില്‍ വിദഗ്ധ സമിതി അന്വേഷണം

Web Desk
1 Min Read

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത് അന്വേഷിക്കാന്‍ സുപ്രിം കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനേറ്റ വന്‍ തിരിച്ചടിയാണ് സുപ്രിം കോടതി തീരുമാനം.

city exchange

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും

റിട്ടയേര്‍ഡ് ജഡജി ആര്‍ വി രവീന്ദ്രനാണ് സമിതി അധ്യക്ഷന്‍. സ്വതന്ത്ര വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പരിശ്രമിക്കുന്നതെന്ന് കോടതി അറിയിച്ചു. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

ഇസ്രഈല്‍ കമ്പനിയായ എന്‍ എസ് ഒ വികസിപ്പിച്ച പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ട് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ബ്രിട്ടാസ് എം പി, അഡ്വ. എം എല്‍ ശര്‍മ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്‌ജോയ് ഗുഹാ താക്കുര്‍താ, എസ് എന്‍ എം ആബ്ദി, പ്രേംശങ്കര്‍ഝാ, രൂപേഷ്‌കുമാര്‍ സിങ്, ഇപ്‌സാശതക്ഷി, ജഗ്ദീപ് ച്ഛോക്കര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

Share This Article
Leave a Comment
error: Content is protected !!