അസം റൈഫിള്‍സ് വെടിവെപ്പിനെ ന്യായീകരിച്ച് അമിത്ഷാ

Web Desk
1 Min Read

ഗോഹട്ടി: അസം റൈഫിള്‍സ് ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത് അകാരണമായെന്ന് നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറു പേരാണ് തല്‍ക്ഷണം മരിച്ചത്. ക്യാമ്പിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ അസം റൈഫിള്‍സ് ലോറിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞുവരുന്നവര്‍ക്ക് നേരെ സേന അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നാഗാലാന്‍ഡ് ഡിജിപിയും കമ്മീഷണറും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഖനിത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 6 പേരാണ്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 2 പേര്‍ പിന്നീട് മരിച്ചു. ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെപ്പില്‍ സുരക്ഷാ സേനയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ആത്മരക്ഷാര്‍ത്ഥമാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

തീവ്രവാദികള്‍ എത്തുമെന്നുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ 21 കമാണ്ടോകളെയാണ് വിന്യസിച്ചിരുന്നത്. പരിശോധന നടക്കുന്ന സമയത്താണ് ഖനിയിലെ തൊഴിലാളികളുമായി വാഹനം കടന്നുവരുന്നത്. തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. സംഭവമറിഞ്ഞു നാട്ടുകാര്‍ അസം റൈഫിള്‍സ് ക്യാമ്പ് വളഞ്ഞ് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പല ഘട്ടങ്ങളായി നടന്ന ഏറ്റുമുട്ടലില്‍ 8 ഗ്രാമീണരും ഒരു സൈനികനും മരിച്ചെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Share This Article
Leave a Comment
error: Content is protected !!