സുസ്‌മേര വദനനായിരുന്നു കോയക്ക

Web Desk
1 Min Read

നിനച്ചിരിക്കാതെയായിരുന്നു കോയക്കയെന്നറിയപ്പെടുന്ന കോഴിക്കോട്ടുകാരന്‍ അഹമദ് കോയയുടെ വിയോഗ വാര്‍ത്ത കെ കെ ഉസ്മാന്റെ മുഖപുസ്തകത്തിലൂടെയാണ് അറിഞ്ഞത്. ഏറെക്കാലം ദൃഢമായ സഹോദര ബന്ധം പുലര്‍ത്തിയ കോയക്കയുടെ നിര്യാണം സുഹൃത്തുക്കള്‍ക്കിടയില്‍ ദുഃഖം പരത്തി.

city exchange

വഴിയില്‍ പോലും കണ്ടുമുട്ടുന്നവരോട് കുശലാന്വേഷണം നടത്തുന്ന പ്രകൃതക്കാരനായിരുന്നു. മെറ്റിരിയോളജി വകുപ്പുദ്യോഗസ്ഥനായിരുന്നു. സ്ഥിര ജോലിയല്ലാത്തതിനാല്‍ സ്വന്തമായി അഡ്വര്‍ടൈസിംഗിലും ആഘോഷവേളകളില്‍ പരിചയക്കാര്‍ക്ക് ബൊക്കെകളും പാരിതോഷികങ്ങളും അയച്ചു കൊടുക്കുന്ന ജോലിയില്‍ വ്യാപൃതനായി അദ്ദേഹം. ഈയ്യടുത്താണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

- Advertisement -
Ad image

റേഡിയോ ഏഷ്യ പ്രതിനിധിയായതിനാല്‍ ഗള്‍ഫിലെ എല്ലാ വിഭാഗക്കാരോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എപ്പോഴും സുസ്‌മേര വദനനായിട്ടു മാത്രമെ കണ്ടിട്ടുളളു. ദേഷ്യം അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല.
സുഹൃത്തുക്കളുമായി നിരന്തര ബന്ധം സ്ഥാപിച്ച ഒരു ജനകീയ മുഖം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
ജഗന്നിയന്താവ് പരലോക ജീവിതം ധന്യമാക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

Share This Article
Leave a Comment
error: Content is protected !!