ഇന്ത്യന്‍ അംബാസഡര്‍ക്ക് ഫോക്ക് ഖത്തര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു

Web Desk
1 Min Read

ദോഹ: സൗദി അറേബ്യയിലേക്ക് പുതിയ അംബാസിഡറായി നിയമിതനായി പോകുന്ന ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലിന് ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്) ഇന്ത്യന്‍ എംബസിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി യാത്രാ മംഗളം ആശംസിച്ചു.

city exchange

അദ്ദേഹത്തിന്റെ കാലയളവില്‍ ഇന്ത്യന്‍ സമൂഹത്തെയും സംഘടനകളെയും പ്രത്യേകം പരിഗണിച്ചും ചേര്‍ത്തു പിടിച്ചും നടത്തിയ പ്രവര്‍ത്തനങ്ങളെ ഫോക്ക് ഭാരവാഹികള്‍ അഭിനന്ദിച്ചു. ഫോക്കിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിന് അദ്ദേഹത്തിന് ഫോക്ക് പ്രത്യേകം നന്ദി അറിയിച്ചു.

ഫോക്ക് പ്രസിഡണ്ട് കെ കെ ഉസ്മാന്‍, മറ്റ് ഭാരവാഹികളായ രണ്‍ജിത് ചാലില്‍, എം വി മുസ്തഫ, മന്‍സൂര്‍ അലി, ശരത് സി നായര്‍, രശ്മി ശരത് എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!