സൗദിയില്‍ ഹോട്ടലുകള്‍ക്ക് പുറത്തും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍

Web Desk
1 Min Read

ജിദ്ദ:സൗദിയില്‍ ഹോട്ടലുകള്‍ക്ക് പുറത്തും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് അനുമതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങള്‍ക്ക് ഇതിനോടകം അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി തുടങ്ങിയതായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് അറിയിച്ചത്. കമ്പനികള്‍ക്ക് സ്വന്തം സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാകും. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്‌റാന്‍, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള 25 കേന്ദ്രങ്ങള്‍ക്കും, 1,669 പേരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള 10 കെട്ടിടങ്ങള്‍ക്കും ഇത് വരെ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ വന്‍ തുക മുടക്കി സ്വന്തം ചെലവില്‍ സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു ഇത് വരെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. കെട്ടിടങ്ങളുടെ ലൊക്കേഷന്‍, ഘടന, കിച്ചണ്‍, ബാത്ത് റൂം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ക്വാറന്റൈന്‍ ലൈസന്‍സ് അനുവദിക്കുക. കൂടാതെ ക്യൂ ആര്‍ കോഡ് വഴി റൂം ബുക്ക് ചെയ്യുന്നതിനും, അത് വിമാന കമ്പനികള്‍ക്ക് പരിശോധിക്കുന്നതിനുള്ള വെബ് സൈറ്റ്, യാത്രക്കാരെ വിമാനതാവളത്തില്‍ നിന്ന് റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം, കോവിഡ് പരിശോധന നടത്തുന്നതിന് ലാബുകളുമായുള്ള കരാര്‍ തുടങ്ങിയ സൗകര്യങ്ങളും നിര്‍ബന്ധമാണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!