

കൊച്ചി: വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. മോഡലും 2019ലവെ മിസ് കേരളയുമായ ആന്‍സി കബീര്‍, മിസ് കേരള ഒന്നാം റണ്ണറപ്പ് ഡോ. അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. യുവതികള്‍ രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.


ഇവര്‍ സഞ്ചരിച്ച കാര്‍ തവിടുപൊടിയായിട്ടുണ്ട്. ബൈപാസ് റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണ് കാര്‍ തകര്‍ന്നു കിടക്കുന്നത്.
ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കവെയാണ് ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപം അപകടമുണ്ടായത്.
