അനില്‍കാന്ത് പൊലീസ് മേധാവി

Web Desk
1 Min Read

തിരുവന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്തിനെ മന്ത്രിസഭ തീരുമാനിച്ചു. ഇന്ന് വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ചുമതലയേല്‍ക്കും.
ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത് ദലിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാകും. ഏഴ് മാസമാണ് അദ്ദേഹത്തിന്റെ കാലാവധി.
റോഡ് സേഫ്റ്റ് കമീഷ്ണറായി പ്രവര്‍ത്തിക്കുന്ന അനില്‍ കാന്ത് 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.
ലോക്‌നാഥ് ബെഹ്‌റ സര്‍വീസില്‍ നിന്നും പിരിയുന്നതിനെ തുടര്‍ന്നാണ് അനില്‍കാന്തിന് ചുമതല ലഭിക്കുന്നത്. സുധേഷ് കുമാര്‍, ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനില്‍ കാന്തിനെ ഡി ജി പിയായി നിയമിച്ചത്.
കേരളാ കേഡറില്‍ എ എസ് പിയായി വയനാട്ടിലാണ് അനില്‍കാന്ത് സേവനം തുടങ്ങിയത്. തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പിയായി പ്രവര്‍ത്തിച്ച അനില്‍കാന്ത് ന്യൂഡല്‍ഹി, ഷില്ലോംഗ്, എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. കൊച്ചി സിറ്റി പൊലാസ് കമ്മീഷണര്‍, മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയുമായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജിയായും സ്‌പെഷ്യല്‍ ബ്രാഞ്ച്, സറ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജിയായും ജോലി നോക്കിയിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചു. എ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറായിരുന്നു.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ ഡി ജി പി, ഫയര്‍ഫോഴ്‌സില്‍ ഡയറക്ടര്‍ ജനറല്‍, ബറ്റാലിന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ ഡി ജി പി, ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!