ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് പദ്ധതി ‘റിഹാബിറ്റ്’ന് തുടക്കമായി

Web Desk
1 Min Read

കോഴിക്കോട്: ശരീരത്തിന്റെ ചലന ശേഷി ഭാഗികമായോ പൂര്‍ണമായോ തളര്‍ന്നു പോയവരെ പുനരധിവസിപ്പിക്കുവാനുള്ള ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ന്യൂറോ റിഹാബ് പദ്ധതി ‘റിഹാബിറ്റ്’ന് തുടക്കമായി.

city exchange

ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാതെ അംഗപരിമിതിയെ മറികടന്ന കുഞ്ഞബ്ദുല്ല കാട്ടുകണ്ടി, റഹീസ് ഹിദായ, അഡ്വ. സംഗീത ഹരി, ബഷീര്‍ മമ്പുറം എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ന്യൂറോ റിഹാബ് സെന്റര്‍ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് പദ്ധതി പ്രഖ്യാപനം പി കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദും റിഹാബിറ്റ് വെബ്‌സൈറ്റ് ലോഞ്ചിങ് പാരിസണ്‍സ് ഗ്രൂപ്പ് എം ഡി എന്‍ കെ മുഹമ്മദലിയും നിര്‍വഹിച്ചു.

- Advertisement -
Ad image

മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു, ഐ പി എം ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന്‍, ഡോ. ദില്‍ശത്ത് റൈഹാന, എടപ്പാള്‍ ആയൂര്‍ ഗ്രീന്‍ എം ഡി ഡോ. സക്കരിയ്യ, യു എല്‍ സി സി ഡയറക്ടര്‍ ഡോ. ജയരാജ്, ഹാപ്പി ഫുഡ്സ് ചെയര്‍മാന്‍ മുഹമ്മദ് സാലിഹ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, റഹ്മാനിയ വി എച്ച് എസ്സ് എസ്സ് പ്രിന്‍സിപ്പാള്‍ കെ പി ആഷിക്ക്, കെ എം അശ്‌റഫ്, കെ പി ഹനീഫ, നിയാസ് കെ വി, എം കെ നൗഫല്‍, എഞ്ചിനീയര്‍ മുഹമ്മദ് മിറാഷ്, എം എസ് സലീം, സിദ്ദീഖ് തിരുവണ്ണൂര്‍, എഞ്ചിനിയര്‍ സുധീര്‍ അഹമ്മദ്, നേഹ എന്നിവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!