

ബാലസാഹിത്യത്തിന്റെ അമരക്കാരനായിരുന്ന കെ തായാട്ടിന്റെ പേരിലുള്ള സാഹിത്യ പുരസ്കാരങ്ങള്‍ നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ഹരിതം ബുക്സ് സാരഥിയും എഴുത്തുകാരനുമായ പ്രതാപന് തായാട്ട് മാധ്യമങ്ങളോടു പറഞ്ഞു.
അടുത്ത സുഹൃത്തും ഏറെക്കാലം ഒരെ സംഘടനയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച ഖത്തറില്‍ പ്രവാസിയായ മഹമൂദ് മാട്ടൂലിന്റെ മക്കിയും കുക്കിയും എന്ന കൃതിക്കാണ് പുരസ്കാരം. ശത്രുഘ്നന്‍, എന്‍ പി ചന്ദ്രശേഖരന്, ടോണി ചിറ്റേട്ടുകളം, എസ് കമറുദ്ദീന്, രേഖ ആര് താങ്കള്‍, സത്യന് താന്നിപ്പുഴ, വി എസ് കൃഷ്ണരാജ് എന്നിവര്‍ക്കാണ് മറ്റു കെ തായാട്ട് പുരസ്കാരങ്ങള്‍. ഹിരണ്മയി ഹേമന്ത്, ധ്യാന്‍ചന്ദ് എന്നിവര്‍ ബാലപ്രതിഭാ പുരസ്കാരങ്ങള്‍ക്കും അര്‍ഹമായി.

അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളെന്ന (ജി സി സി) പേരില്‍ അറിയപ്പെടുന്ന ബഹ്റൈന്‍, ഐക്യഅറബ് എമിറേറ്റ്സ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ വായ്മൊഴിയായും വരമൊഴിയായും പലയിടത്തും പല രീതിയില്‍ പറയപ്പെടുന്ന നാടോടിക്കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 28 കഥകളുടെ ഏറ്റവും പുതിയ സമാഹാരമാണ് മക്കിയും കുക്കിയും.
സഹസ്രാബ്ദങ്ങളായി അറബ് ഗള്‍ഫ് എന്ന വിശാലമായ ഭൂപ്രദേശത്തെ ജനജീവിതത്തില്‍ അറബി ഭാഷയും ഏകദൈവ മതങ്ങളും പ്രത്യേകിച്ച് ഇസ്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടെ വംശീയവും ഭാഷാപരവും മതപരവുമായ ഗ്രൂപ്പുകള്‍ വളരെക്കാലം ഒന്നിച്ചു ജീവിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തു. ഈ അറബ് ജീവിതരീതികള്‍ സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളുടെ ഭാഗമായിരുന്നു.

അറബ് പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും സാമൂഹിക വൈവിധ്യത്തിന്റെയും സ്വഭാവം ചിത്രീകരിക്കുന്ന ഐതിഹ്യങ്ങളും മിത്തുകളും അടങ്ങിയതാണ് അവരുടെ നാടോടി കഥകളെന്നു മഹമൂദ് മാട്ടൂല്‍ പറഞ്ഞു.
സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂല്‍ മലയാളത്തിലെ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആനുകാലിക വിഷയങ്ങള്‍ക്കു പുറമെ പശ്ചിമേഷ്യാ രാഷ്ട്രീയവും എഴുതുന്നു.
ഗള്‍ഫ് വ്യൂസ്, ഗള്‍ഫ് വോയിസ് മാസികയുടെ സബ് എഡിറ്ററായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ്. ഖത്തറില്‍ ഗ്ലോബല്‍ ഷിപ്പിങ്ങ് സര്‍വീസ് മാനേജറാണ്.
ജീവിത സന്ധാരണത്തിനിടയിലും സമയം കണ്ടെത്തി നോവലും കഥകളുമായി പതിനഞ്ചു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍ തടവറയുടെ തോറ്റങ്ങള്‍, ബഹദൂര്‍ സൗദി അറേബ്യയില്‍, ജൂഹ കഥകള്‍, അരലഡു, ഖലീഫ കഥകള്‍, വീണ്ടും വിരിയുന്ന പൂക്കള്‍, വിഷം പുരട്ടിയ വിഗ്രഹങ്ങള്‍, പറക്കുന്ന പശു, രാജാവിനേക്കാള്‍ ബുദ്ധിമാന്, മുയലും കൂട്ടുകാരും, ചുണ്ടെലി റാണി, മാവിയുടെ സാഹസിക യാത്ര, സത്യസന്ധനായ രത്നവ്യാപാരി. എന്നിവയാണ് പ്രധാന കൃതികള്‍
കേരളത്തിലെ മുന്‍നിര പ്രസാധകരായ നാഷണല്‍ ബുക്ക് സ്റ്റാള്‍, ഡി സി ബുക്സ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ലിപി പബ്ലിക്കേഷന്‍സ്, ഒലീവ്, മെയ്ഫ്ളവര്‍ ബുക്സ് എന്നിവരാണ് പുസ്തകത്തിന്റെ പ്രസാധകര്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേരളത്തിലെ കേന്ദ്ര സര്‍വകലാശാല ഈ വര്‍ഷം പ്രസിദ്ധീകരിച്ച ‘ആകാശം മാത്രം കാണുന്ന വീടുകള്‍’ എന്ന തിരഞ്ഞെടുത്ത 25 പ്രവാസി കഥകളുടെ സമാഹാരത്തില്‍ മഹമൂദ് മാട്ടൂലിന്റെ കഥയും ഉള്‍പ്പെട്ടു കാണുന്നതില്‍ അഭിമാനിക്കുന്നു.
പ്രഖ്യാപനച്ചടങ്ങില്‍ ഹരിതം ബുക്സ് സാരഥി പ്രതാപന് തായാട്ട്, തിരക്കഥാകൃത്ത് റോബിന് തിരുമല, സാദിഖ് കാവില്‍, ടോണി ചിറ്റേട്ടുകളം എന്നിവര്‍ സംബന്ധിച്ചു.

