

ചിറക്കല്‍: ഡിസംബര്‍ അഞ്ചിന് മുത്തുള്ളിയാല് സാം പാലസില്‍ നടക്കുന്ന ജില്ലാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചിറക്കല്‍ സാന്ത്വനം കേന്ദ്രത്തില്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി എസ് നജീബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് നൗഫല്‍ തങ്ങള്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു.

പി വൈ അമീര്‍ സ്വാഗതവും അഷ്കര്‍ വാടാനപ്പള്ളി നന്ദിയും പറഞ്ഞു. എസ് ജെ എം ജില്ലാ സെക്രട്ടറി കമറുദ്ധീന്‍ മുസ്ലിയാര്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യു എം ഷിഹാബ് സഖാഫി, അനസ് ചേലക്കര, എ എം ഇയാസ് എന്നിവര്‍ സംബന്ധിച്ചു.
