

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 2022ന്റെ കലണ്ടറിന്റെ പ്രകാശനം ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്നു. ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന് പ്രകാശനം നിര്‍വഹിച്ചു. ദണ്ഡിയാത്രാ ചിത്രപശ്ചാത്തലത്തോടൊപ്പം ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയതാണ് കലണ്ടര്‍.

കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം പി ശ്രീരാജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുല്‍ അഹദ്, സഞ്ജയ് രവീന്ദ്രന്, ഷമീര്‍ മട്ടന്നൂര്‍, മുഹമ്മദ് എടയന്നൂര്‍, റഷീദ് കടവത്തൂര്‍, ശിവാനന്ദന് കൈതേരി, ഷിനോഫ് പുല്ലൂക്കര, ഷന്‍ഫീര്‍ കെ സി
തുടങ്ങിയവര്‍ സംബന്ധിച്ചു.
