ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ഒരാള്‍ അറസ്റ്റില്‍

Web Desk
1 Min Read

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്.

city exchange

തിരിച്ചറിയല്‍ പരേഡ് നടക്കാന്‍ ഉള്ളതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവറും സംഭവത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളുമായ വ്യക്തിയെ ആണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ കാറില്‍ സംഭവസ്ഥലത്ത് എത്തിച്ചത് ഇയാളാണെന്നാണ് വിലയിരുത്തല്‍. മുണ്ടക്കയത്ത് നിന്നും പിടിയിലായ ഇയാളെ റിമാന്‍ഡ് ചെയ്യ്തിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ച് പേരാണ് സഞ്ജിത്തിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത് എന്നാണ് കരുതുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!