

കോഴിക്കോട്: കേരളത്തിന്റെ ഗ്രാമ പുരോഗതിയില്‍ കുടുംബ ശ്രീയുടെ മൈക്രോ ഫിനാന്‍സ്, മൈക്രോ എന്റര്‍പ്രൈസസ് എന്നിവയുടെ സ്വാധീനം എന്ന വിഷയത്തില്‍ കാലിക്കറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ദി ഹാന്റിക്കാപ്പ്ഡ് കൊമേഴ്സ് വിഭാഗം അധ്യാപകന്‍ സി ജഹാംഗീറിന് ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. നിലമ്പൂര്‍ ഉപ്പട സ്വദേശി പരേതനായ ചങ്കരത്ത് ആലിയുടെയും അറക്കല്‍ റുഖിയ്യയുടേയും മകനാണ്. രാമനാട്ടുകരയാണ് താമസം. ഹൈലൈറ്റ് വൈറ്റ് സ്‌കൂള്‍ അധ്യാപിക സലൂജയാണ് ഭാര്യ.

