പൊലീസുകാരുടെ സസ്‌പെന്‍ഷന്‍; സമഗ്രാന്വേഷണം നടത്തണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എഴുതിയ എസ് ഐ വിനോദ് കുമാര്‍, ഗ്രേഡ് എസ് ഐ രാജേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ഈ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാതെ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

കേവലം ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തതാണ് എന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. ഉന്നത തലത്തിലുള്ള ഇടപെടലും നിര്‍ദ്ദേശവും ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നുവെന്നും എം എല്‍ എ പറഞ്ഞു. ആയതിനാല്‍ ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യം കേവലം നിസ്സാരമായി കാണാന്‍ സാധിക്കില്ല. ഇനിയൊരിക്കലും വ്യക്തമായ തെളിവുകളോ കാരണമോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥനും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എങ്ങനെ എഴുതി പിടിപ്പിച്ചാലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെയോ അതിന്റെ പ്രവര്‍ത്തകരുടെയോ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അവരുടെ മനോവീര്യം തകര്‍ക്കാന്‍ സാധിക്കില്ലെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!