ഒമാനില്‍ ഒമിക്രോണ്‍ വകഭേദമുള്ള രണ്ട് കേസുകള്‍

Web Desk
0 Min Read

മസ്‌ക്കത്ത്: വിദേശത്തു നിന്നും വന്ന രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദത്തിലെ ആദ്യ കേസുകള്‍ രേഖപ്പെടുത്തി.

city exchange

രോഗികള്‍ രണ്ടുപേരുടേയും ആരോഗ്യാവസ്ഥകള്‍ നല്ല നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുള്ളവരെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കരിക്കണമെന്നും ഉറപ്പു വരുത്തണമെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കഴുകുക, ആള്‍ക്കൂട്ടമുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും ഓര്‍മപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!