

ദോഹ: ഖത്തര്‍ ദേശീയദിന പരേഡ് ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കോര്‍ണിഷില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തേതു പോലെ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.
പരേഡ് കാണാന്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായി കോര്‍ണിഷ് രാവിലെ ഏഴരയ്ക്കാണ് തുറക്കുക. പ്രവേശന വഴി അടക്കുന്ന സമയത്തിനകം എത്താത്തവര്‍ക്ക് പരേഡ് കാണാന്‍ കോര്‍ണിഷില്‍ അനുവാദമുണ്ടായിരിക്കില്ല.

പൊതുജനങ്ങള്‍ക്കായി രണ്ട് സ്ഥലങ്ങളാണ് പരേഡ് വീക്ഷിക്കാന്‍ അനുവദിച്ചിരിക്കുന്നത്. വടക്കന്‍ പ്ലാറ്റ്‌ഫോമില്‍ 6557 പേരേയും തെക്കന്‍ പ്ലാറ്റ്‌ഫോമില്‍ 2706 പേരേയുമാണ് പരേഡ് വീക്ഷിക്കാന്‍ അനുവദിക്കുക. ദേശീയദിന പരേഡ് വീക്ഷിക്കാന്‍ 9586 പൊതുജനങ്ങള്‍ക്കാണ് ക്ഷണം നല്കിയിരിക്കുന്നത്.

വൈകിട്ട് ദോഹ കോര്‍ണിഷില്‍ കരിമരുന്ന് പ്രയോഗം നടത്തും. അറബ് കപ്പ് ഫൈനലിന്റെ സമയവുമായി ബന്ധപ്പെട്ടായിരിക്കും കരിമരുന്ന് പ്രയോഗം നിശ്ചയിക്കുക.

