
മനാമ:

കഴിഞ്ഞ മുപ്പത്തി രണ്ടു വര്‍ഷമായി ബഹ്റൈന്‍ പോലീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കോഴിക്കോട് തെക്കേപ്പുറത്ത് കാരനായ പൊന്മാണിച്ചിന്റകം തറവാട്ടിലെ പി. എ. കബീര്‍ ബഹ്റൈന്‍ മിനിഷ്ട്രി ഓഫ് ഇന്റിരിയര്‍ മികച്ച സേവ മെഡലിന് അര്‍ഹനായി.ഡിസംബര്‍ 14ന് ബഹ്റൈന്‍ പോലീസ് – ഡേ ആഘോഷ പരിപാടിയുടെ ചടങ്ങില്‍ ലെഫ്റ്റനന്റ് കേണല്‍ അവാര്‍ഡ് സമ്മാനിച്ചു.ഓരൊ വര്‍ഷവും ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന മികച്ച സേവാമെഡലും, സര്‍ട്ടിഫിക്കറ്റുമാണ് കബീറിന് ലഭിച്ചിരിക്കുന്നത്.1989ല്‍ ബഹ്റൈന്‍ പോലീസ് സേനയില്‍ സേവനം തുടങ്ങിയ കബീര്‍ ഇപ്പോള്‍ ഡെപ്യുട്ടി കമാണ്ടര്‍ പദവി അലങ്കരിക്കുകയാണ്.
മുപ്പത്തി രണ്ട് വര്‍ഷത്തെ കൃത്യ നിര്‍വ്വഹണത്തിന്നിടയില്‍ ബഹ്റൈന്‍ പോലീസിലെ പെട്രോളിംഗ്, സെക്യുരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് ഫോഴ്സ്, ബഹ്റൈന്‍ നേവി, ബഹ്റൈന്‍ പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ്, സി ഐ ഡി ഡിപ്പാര്‍ട്ട് മെന്റ്‌റ്, എയര്‍പോര്‍ട്ട് പോലീസ് വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളിലും സേവനം ചെയ്യുവാനുള്ള സൗഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

