

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് കണക്കുകള്‍ പ്രകാരം ഖത്തറില്‍ ഞായറാഴ്ച 296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം 133 പേര്‍ക്ക് രോഗം ഭേദമായി.

പുതിയ രോഗബാധയില്‍ 207 പേര് ഖത്തറിലുള്ളവരും 89 പേര് വിദേശത്തു നിന്നും മടങ്ങിയെത്തിയവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡിനെ തുടര്‍ന്ന് ഒരു മരണമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 615 ആയി.
24 മണിക്കൂറിനകം രണ്ടു പേരെയാണ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 17 പേര് ഐ സി യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആകെ എണ്ണം 150 ആയി ഉയര്‍ന്നു.

