

തിരൂര്‍: ബി ഡി കെ തിരൂര്‍ താലൂക്ക് കമ്മിറ്റിയും ലെമാക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മഞ്ഞചോലയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നടത്തി. മഞ്ഞചോല എല്‍ പി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 39 പേര്‍ രക്തം ദാനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ പി വാഹിദ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മുസ്തഫ അമ്പലത്തില്‍ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് അനസ് വി പി, അബ്ദുല്‍ നജീബ് പി, ബാവ കെ കെ, അബ്ദുല്‍ ഗനി, ഷകീബ്, നൗഷാദ്, റഫീക്ക് പള്ളിയത്ത് കെ, പി കെ ഫൈസി, ഹംസ ഇ ടി, കബീര്‍ കാടാപുഴ, ജുനൈദ് പി കെ, നൗഷാദ് കാളിയത്ത്, അലവി വൈരംകോട് എന്നിവര്‍ നേതൃത്വം നല്കി.
