അല്‍ഹറമൈന്‍ ട്രെയിനുകളോടിക്കാന്‍ വനിതകള്‍

Web Desk
1 Min Read

ജിദ്ദ: മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അല്‍ഹറമൈന്‍ ട്രെയിനുകള്‍ നിയന്ത്രിക്കാന്‍ ഇനി വളയിട്ട കൈകളും. രണ്ട് നഗരങ്ങളിലേക്കും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാനാണ് ഈ ട്രെയിനുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

city exchange

സ്വദേശി വനിതകളെ ലോക്കോ പൈലറ്റുകളായി നിയമിക്കാന്‍ ഒരു വര്‍ഷം നീളുന്ന പരിശീലനത്തിന് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി റെയില്‍വേ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സര്‍ബ്) അധികൃതര്‍ അറിയിച്ചു. അല്‍ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഡ്രൈവേഴ്സ് പ്രോഗ്രാമിലാണ് വനിതകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരിശീലനത്തിന്റെ കേന്ദ്രം ജിദ്ദയാണ്. ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ പദ്ധതിയുടെ ജോലി സ്ഥലങ്ങളിലെ പ്രായോഗിക പരിശീലനം ഉള്‍പ്പടെ നല്‍കിയാണ് പ്രോഗ്രാം.

സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയതിന് പിന്നാലെയാണ് വനിതകള്‍ക്കും അവസരം ഒരുക്കുന്നത്. പരിശീലന കാലയളവില്‍ ട്രെയിനിക്ക് നാലായിരം റിയാല്‍ ബോണസ് ലഭിക്കും. പരിശീലനത്തിലുള്ള ജീവനക്കാര്‍ എന്ന നിലയില്‍ ആദ്യ ദിവസം മുതല്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യും.

- Advertisement -
Ad image

പരിശീലത്തിന് ശേഷം ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ‘റിന്‍ഫി സൗദി അറേബ്യ’ എന്ന കമ്പനിയിലാണ് തൊഴില്‍ ലഭിക്കുക. എട്ടായിരം റിയാല്‍ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി സൗദി റെയില്‍വേയുടെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി രാജ്യത്തെ സ്ത്രീകള്‍ പ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന കിരീടാവാകാശി സല്‍മാന്‍ രാജകുമാരന്റെ പദ്ധതി പ്രകാരമുള്ള വികസനമാണിത്.

Share This Article
Leave a Comment
error: Content is protected !!