12- 15 പ്രായക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം ഫൈസര്‍ ബൂസ്റ്റര്‍ ഡോസുകള്‍ അംഗീകരിച്ചു

Web Desk
1 Min Read

ദോഹ: പന്ത്രണ്ട് മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഈ പ്രായക്കാര്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതവും പ്രയോജനകരവുമാണെന്ന പഠനത്തിന് പിന്നാലെയാണ് തീരുമാനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു.

city exchange

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രതിരോധം തീര്‍ക്കാനുള്ള നിര്‍ണായകമായ പടവാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണ്‍ ഉള്‍പ്പെടെയുളള വകഭേദങ്ങള്‍ പുതിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനം.

2021 മെയ് മാസത്തില്‍ പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഖത്തര്‍ കോവിഡ് വാക്‌സിനുകള്‍ നല്കാമെന്ന് അംഗീകരിച്ചതിന് ശേഷം ഇതിനം 90 ശതമാനം കുട്ടികളും രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. വളരെ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രം പ്രകടിപ്പിച്ചിട്ടുള്ള വാക്‌സിനുകള്‍ ഈ പ്രായക്കാര്‍ക്ക് സുരക്ഷിതവും അനുയോജ്യവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

- Advertisement -
Ad image

രണ്ട് വാക്‌സിനുകളും സ്വീകരിച്ച 12- 15 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ രണ്ടാം വാക്‌സിന് നല്കി ആറു മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടായിരിക്കുക. അടുത്തിടെയാണ് 16, 17 വയസ്സ് പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന്‍ മന്ത്രാലയം അനുമതി നല്കിയത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ പ്രായക്കാരില്‍ അര്‍ഹരായവര്‍ക്കെല്ലാം വാക്‌സിനുകളും ബൂസ്റ്റര്‍ ഡോസുകളും നല്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്കി.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ 12- 15 പ്രായക്കാര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണ്. അര്‍ഹരായ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ ഹോട്ട്‌ലൈനിലേക്കോ 4027 7077 എന്ന നമ്പറിലേക്കോ വിളിച്ച് അപ്പോയ്ന്‍മെന്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. ഹെല്‍ത്ത് സെന്ററുകളിലും ഈ പ്രായക്കാരുടെ അപ്പോയ്ന്‍മെന്റുകള്‍ സ്വീകരിക്കും.

Share This Article
Leave a Comment
error: Content is protected !!