വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്മെന്റുകള്‍ കാര്യക്ഷമമാക്കാന്‍ പുതിയ ആപ്പുമായി സേഹ

Web Desk
1 Min Read

അബൂദാബി: യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി താമസക്കാര്‍ക്കായി ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകളില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്ന പ്രക്രിയ ലളിതമാക്കാന്‍ സേഹ വിസ സ്‌ക്രീനിംഗ് ആപ്പ് പുറത്തിറക്കി.

city exchange

നിലവില്‍ വ്യക്തിഗത ബുക്കിംഗിന് മാത്രം ലഭ്യമാണെങ്കിലും പിന്നീടുള്ള ഘട്ടത്തില്‍ ബിസിനസുകള്‍ ഉള്‍പ്പെടുത്തുന്നതിനായി ആപ്ലിക്കേഷന്‍ വിപുലീകരിക്കും.

എമിറേറ്റിലുടനീളം 12 ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകള്‍ ഉള്ളതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്മെന്റ് സേവനം ആരംഭിച്ച് സേഹ ബുക്കിംഗ് പ്രക്രിയ കാര്യക്ഷമമാക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നു. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴി ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സേഹ വിസ സ്‌ക്രീനിംഗ് ആപ് ലഭ്യമാണ്.

- Advertisement -
Ad image

അബുദാബിയിലെ താമസക്കാര്‍ അവരുടെ വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും മുമ്പായി രോഗ പ്രതിരോധ, സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. മുമ്പ്, ഉപഭോക്താക്കള്‍ വാക്ക്-ഇന്‍ അടിസ്ഥാനത്തിലാണ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ പുതിയ ആപ്പില്‍ താമസക്കാര്‍ക്ക് അവര്‍ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.

ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ അംഗീകൃതമായ സേഹയുടെ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകള്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഫാസ്റ്റ് ട്രാക്ക്, പ്രീമിയം ഓപ്ഷനുകള്‍ ഉള്‍പ്പെടെ വിസ പ്രക്രിയയ്ക്കായി മുഴുവന്‍ മെഡിക്കല്‍ സേവനങ്ങളും നല്‍കുന്നു. അബുദാബിയിലുടനീളം സാംക്രമിക രോഗ പരിശോധനയും പ്രതിരോധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രത്യേക യൂണിറ്റുകളായി അവര്‍ പ്രവര്‍ത്തിക്കുന്നു.

സേഹ നിലവില്‍ അബുദാബി സിറ്റി, മുസ്സഫ, അല്‍ ഷഹാമ, ബനിയാസ്, ഇത്തിഹാദ് വിസ സ്‌ക്രീനിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 12 ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററുകള്‍ കൂടാതെ അല്‍ ഐനിലെ സ്വീഹാന്‍, മദീനത്ത് സായിദ്, ഡെല്‍മ, സില, ഗായത്തി, അല്‍ മര്‍ഫ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!