

അബുദാബി: യു എ ഇക്ക് നേരെയുണ്ടായ യമന്‍- ഇറാന് പിന്തുണയോടെയുള്ള ഹൂത്തി ആക്രമണം ശിക്ഷിക്കപ്പെടാതെ പോവുകയില്ലെന്ന് യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്. ആക്രമണത്തെ അപലപിച്ച അദ്ദേഹം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യമാണെന്നും വിശേഷിപ്പിച്ചു.

തീവ്രവാദ ആക്രമണങ്ങള്‍ക്കും കുറ്റകരമായ ക്രിമിനല്‍ വര്‍ധനവിനുമെതിരെ പ്രതികരിക്കാനുള്ള അവകാശം യു എയില്‍ നിക്ഷിപ്തമാണെന്ന് വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. നിയമ വിരുദ്ധമായ ലക്ഷ്യങ്ങളുമായി തീവ്രവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അിയന്ത്രിതമായ കുറ്റകൃത്യങ്ങള്‍ തുടരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
