പ്രഗ്യാ സിങ് ടാക്കൂര്‍ എം.പി യുടെ നൃത്തം വൈറലാവുന്നു

Web Desk
1 Min Read

ഭോപാല്‍: കോടതിയില്‍ ഹാജരാകാന്‍ ശാരീരിക ബുദ്ധിമുട്ട്; പക്ഷേ നൃത്തം ചെയ്യാനും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനും നല്ല ആരോഗ്യം. ബി.ജെ.പി യുടെ എക്കാലത്തെയും വിവാദ എം.പി പ്രഗ്യാ സിങ് താക്കൂറാണ് കഥാ നായിക. പ്രഗ്യ നൃത്തം ചെയ്യുന്ന വിഡിയോ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്.
മാലേഗാവ് ബോംബ് സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രഗ്യാ താക്കൂര്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ചൂണ്ടികാണിച്ച് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് നിരന്തരം ഒഴിവാകുകയായിരുന്നു. ഈ അവസരത്തിലാണ് എം പി.ബാസ്‌ക്കറ്റ്ബാള്‍ കളിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ പുറത്തു വന്നത്.
മധ്യപ്രദേശിലെ ഭോപാലില്‍ സഹോദരിമാരുടെ വിവാഹത്തിന് എടുത്ത വീഡിയോയിലാണ് പ്രഗ്യാ താക്കൂര്‍ നൃത്തം ചെയ്യുന്നത്. നിര്‍ധനകുടുംബാംഗങ്ങളായ സഹോദരിമാരുടെ ബന്ധുക്കളോടൊപ്പം ചുവട് വയ്ക്കുന്ന പ്രഗ്യാ തന്റെ കൂടെയുള്ളവരോട് നൃത്തത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.പ്രഗ്യാ താക്കൂര്‍ ബാസ്‌ക്കറ്റ്ബാള്‍ കളിക്കുന്ന വിഡിയോ ഷെയര്‍ ചെയ്ത മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ തന്നെയാണ് ഈ വിഡിയോയും ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!