മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന മലയാളി ദോഹയില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: മൂന്നു മാസത്തിലേറെയായി ഹമദ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെരിങ്ങത്തൂര്‍ കായപ്പനച്ചി പുഴക്കര റഫീഖ് (45) നിര്യാതനായി.

city exchange

സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ റഫീഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിലായ അദ്ദേഹത്തിന് പിന്നീട് പൂര്‍ണമായ ബോധം തിരികെ കിട്ടിയില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

പന്ത്രണ്ട് വര്‍ഷത്തോളമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തൊഴില്‍ രാജിവെച്ച് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

- Advertisement -
Ad image

ഭാര്യ: സമീറ. മകന്‍: താഹില്‍. പിതാവ്: പരേതനായ പുഴക്കര ഖാദര്‍. മാതാവ്: ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് സാലിഹ് (സാലു പുഴക്കര), സുബൈദ, സഫൂറ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!