

ദോഹ: ഖത്തര്‍ കെ എം സി സി സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായികോത്സവ് സീസണ്‍ 2 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആള്‍ ഇന്ത്യ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റാണ് അരങ്ങേറുക.

മാര്‍ച്ച് ആദ്യവാരത്തില്‍ കോവിഡ് മാനദണ്ഡങ്ങളോടെയാണ് പി എ മുബാറക്ക് സാഹിബ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ജേതാക്കള്‍ക്ക് 2022 ഖത്തര്‍ റിയാലും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 1022 റിയാലും ട്രോഫിയും സമ്മാനമായി ലഭിക്കും.

റജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി 77636397, 55411890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 200 റിയാലാണ് റജിസ്‌ട്രേഷന്‍ ഫീസ്. ഫെബ്രുവരി 10ന് മുമ്പ് ടീമുകള്‍ റജിസ്റ്റര്‍ ചെയ്യണം.

